30 രൂപയ്ക്ക് പരിശോധനയും മരുന്നും, ശ്രീനിധി എന്ന സാധാരണക്കാരുടെ ഡോക്ടര്‍

കേവലം 30 രൂപയ്ക്ക് പരിശോധനയും രണ്ട് ദിവസത്തെ മരുന്നും ലഭിക്കുമോ? അസംഭവ്യമെന്ന് പറഞ്ഞ് തിരിഞ്ഞ് നടക്കാന്‍ വരട്ടെ. ഈ അത്ഭുതം കാണണമെങ്കില്‍ നിങ്ങള്‍ ബദിയടുക്കയിലേക്ക് വരിക. ഇവിടെ ശ്രീനിധി എന്ന് ഡോക്ടര്‍ നിങ്ങളെ ചികിത്സിക്കാനായി കാത്തു നില്‍ക്കുന്നുണ്ട്.


കഴിഞ്ഞ 20 വര്‍ഷമായി ബദിയടുക്ക മേഖലയുടെ സാധാരക്കാരുടെ പ്രാര്‍ത്ഥനയാണ് ഇദ്ദേഹത്തിന്റെ ജീവിതം. അതുകൊണ്ട് കൂടിയാവണം, രോഗികളുടെ കഴുത്തറുക്കുന്ന ആശുപത്രിഭീമന്മാരുടെ കാലത്തും ഏത് മാരകരോഗവും ശ്രീനിധിക്ക് മുമ്പില്‍ തോറ്റ് പോകുന്നത്. മഞ്ഞപ്പിത്തം, ഹര്‍പ്പിസ്, വാന്ധ്യത തുടങ്ങിയ അസുഖവുമായി ഇവിടെ എത്തിയ ആയിരക്കണക്കിന് ആളുകളാണ് ഇവിടെ നിന്ന് ആശ്വാസവുമായി മടങ്ങിയത്. 


രാവിലെ 9.30 മണി മുതല്‍ അവസാനത്തെ രോഗി പോകുന്നത് വരെ ശ്രീനിധിയുടെ ക്ലിനിക് തുറന്ന് കിടക്കും.നടന്ന് പോകാവുന്ന ദൂരത്ത് വീടുണ്ടായിട്ടും, ഉച്ചയൂണും ക്ലിനിക്കില്‍ നിന്ന് തന്നെ കഴിക്കുന്നു ഇദ്ദേഹം. ആ സമയം പോലും രോഗികള്‍ക്ക് നഷ്ടപ്പെടുന്നത് ഇദ്ദേഹത്തിന് ചിന്തിക്കാന്‍ പോലും വയ്യ. ചിലപ്പോള്‍ 150 രോഗികള്‍ വരെ ഉണ്ടാവും. എങ്കിലും ഇദ്ദേഹത്തിന് മടുപ്പ് അനുഭവപ്പെടാറുമില്ല. കുറച്ച് വര്‍ഷം മുമ്പ് ഞായറാഴ്ച്ച ഉള്‍പ്പെടെ ഏഴ് ദിവസവും ക്ലിനിക് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ആകസ്മികമായുണ്ടായ ഒരു വാഹനാപകടത്തെ തുടര്‍ന്ന് ഭാര്യ മരണപ്പെടതിന് ശേഷം, കുട്ടികളോടൊപ്പം ഒരു ദിവസം ചിലവഴിക്കാന്‍ വേണ്ടിയാണ് ഞായറാഴ്ച്ച അവധിയാക്കിയത്.


സ്വന്തം വീട്ടുവളപ്പിലെ കൃഷി ഇദ്ദേഹത്തിന്‍ ഏറെ പ്രിയപ്പെട്ടതാണ്. തന്റെ 47 സെന്റ് സ്ഥലത്ത് അടക്ക,നാളിക്കേരം,കുരുമുളക്,വാഴ,പൈനാപ്പിള്‍ എന്നിവ കൃഷി ചെയ്ത് വരുന്നു. ഇത് കൂടാതെ ഒരു ജേഴ്‌സി പശുവും ഇദ്ദേഹത്തിനുണ്ട്. രാവിലെ 6.30 മുതല്‍ ക്ലിനിക് തുറക്കുന്നത് വരെ കൃഷിയിടത്തിലാണ് ഇദ്ദേഹം സമയം ചിലവഴിക്കുന്നത്.

ജീവിത ചിലവ് ക്രമാതീതമായി ഓടിക്കൊണ്ടിരിക്കുമ്പോള്‍ നാമമാത്രമാ ഫീസ് വാങ്ങി എങ്ങനെ ചികിത്സിക്കുന്നുവെന്ന ചോദ്യത്തിന്, നന്മ നിറഞ്ഞ പുഞ്ചിരിയാണ് ഇദ്ദേഹത്തിന്റെ മറുപടി. ആതുരമേഖല എന്നത് സേവനമാണെന്ന് പറയുകയും ജീവിതത്തിലൂടെ കാണിച്ച് തരികയും ചെയ്യുകയാണ് ഇദ്ദേഹം

No comments:

Post a Comment

Search your business needs

e.g. Buy Generator, Hire Generator