ഡോ ആസാദ് മൂപ്പന്‍ ഗള്‍ഫ് മേഖലയില്‍ ആരോഗ്യരംഗത്തെ പ്രമുഖനായ ഇന്ത്യക്കാരന്‍



ദുബൈ :(ebiz.evisionnews.in)ഗള്‍ഫ് മേഖലയില്‍ ആരോഗ്യരംഗത്തെ ഏറ്റവും പ്രമുഖനായ ഇന്ത്യക്കാരന്‍ എന്ന ബഹുമതി പ്രമുഖ വ്യവസായിയും ആസ്റ്റര്‍ ഡിഎം ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ ആസാദ് മൂപ്പന്. 'അറേബ്യന്‍ ബിസിനസ്' പ്രഖ്യാപിച്ച ഗള്‍ഫിലെ ഏറ്റവും സമ്പന്നരായ 50 ഇന്ത്യക്കാരുടെ പട്ടികയില്‍ 1300 കോടിയുടെ ആസ്തിയുമായി ഡോ ആസാദ് മൂപ്പന് നാലാമതുമെത്തി. മലയാളികള്‍ ഏററവും കൂടുതല്‍ ആദരിക്കപ്പെടുന്ന മലയാളി വ്യവസായിയും ഡോ ആസാദ് മൂപ്പന്‍ തന്നെ. പല രാജ്യങ്ങളിലായി പടര്‍ന്ന് കിടക്കുന്ന ആസ്റ്റര്‍ ഗ്രൂപ്പിന് കീഴിലായി 293 ആശുപത്രികളും 14000 ജീവനക്കാരുമുണ്ട്. കാസര്‍കോടിനെ വളരെ അധികം സ്‌നേഹിക്കുന്ന അദ്ദേഹം കഴിഞ്ഞ ഡിസംബറില്‍ കാസര്‍കോട്ട് നടന്ന നാലപ്പാട് യു.കെ മാളിന്റെ ബ്രോഷര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചിരുന്നു. 

വ്യവസായിയും യു.കെ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ യു.കെ. യൂസഫുമായുളള അടുത്ത ബന്ധത്തിന്റെ പേരിലാണ് ഡോ ആസാദ് മൂപ്പന്‍ കാസര്‍കോട് എത്തിയത്. പ്രസ്തു വേദിയില്‍ വെച്ച് തന്നെ ഞന്‍ കണ്ട ഏററവും സമര്‍ത്ഥനായ യുവ വ്യവസായിയാണ് യു.കെ. യൂസഫെന്നും അദ്ദേഹം പ്രശംസിക്കുകയുണ്ടായി. കാസര്‍കോടിന്റെ ബഹുമാനവും സ്‌നേഹവും ഏന്നും മനസ്സില്‍ സൂക്ഷിക്കുമെന്ന പ്രഖ്യാനത്തോടെയാണ് അദ്ദേഹം മടങ്ങിയത്.

No comments:

Post a Comment

Search your business needs

e.g. Buy Generator, Hire Generator